ഒരോ തവണയും വിദേശികള്‍ രാജ്യത്തിന് പുറത്ത് പോകുകയും തിരികെയെത്തുമ്പോഴും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാനാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്ത വന്നിരിക്കുന്നത്. പകര്‍ച്ച രോഗങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ആര്‍ട്ടിക്കിള്‍ 17,18,22 വിസകളിലുള്ളവര്‍ക്കാണിത്.

ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവും ആരോഗ്യ വകുപ്പ് ഉന്നത ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി പ്രദേശിക അറബ് പത്ര റിപ്പോര്‍ട്ടുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 17-നമ്പറും, സ്വകാര്യ കമ്പിനികളിലുള്ള 18-നമ്പര്‍ ഷൂണ്‍ വിസക്കാരും 22-നമ്പരിലുള്ള ആശ്രിത വിസകളിലുള്ളവര്‍ക്കുമാണ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ആലോചനയുള്ളത്.

എല്ലാ അതിര്‍ത്തി മേഖലകളില്‍ പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പ്, ഗാര്‍ഹിക വിസകളിലുള്ളവര്‍ക്ക് ഇത്തരമെതു നിയമം നടപ്പാക്കിയായിരുന്നു.അതായത്, രാജ്യത്തിന് പുറത്ത് പോയി തിരികെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, പിന്നീട് റസിഡന്‍സി പുതുക്കുന്നതിന് മുമ്പ് മെഡിക്കല്‍ പരിശോധനയക്ക് നടത്തിയിരിക്കണം. ഇതിന്റെ തുടര്‍ച്ചയെന്നോണ്ണം വേണം പുതിയ നീക്കത്തെയും കാണേണ്ടത്.