സംസാരിക്കുന്നതിനിടയിൽ പെൺകുട്ടിയുമായി ലൈം​ഗികബന്ധത്തിലേർപ്പെടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. എന്നാൽ പെൺകുട്ടി വിസമ്മതിച്ചതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. അതിനെ തുടർന്ന് ഇയാൾ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ദില്ലി: മോഡലായ ഇരുപത്കാരിയെ കൊലപ്പെടുത്തിയത് ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചതിനാലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് മോഡലായ മാൻസി ദീക്ഷിതിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുസാമിൽ സയ്യീദ് എന്ന പത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസാരിക്കുന്നതിനിടയിൽ പെൺകുട്ടിയുമായി ലൈം​ഗികബന്ധത്തിലേർപ്പെടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. എന്നാൽ പെൺകുട്ടി വിസമ്മതിച്ചതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. അതിനെ തുടർന്ന് ഇയാൾ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

പിന്നീട് മുഖത്ത് വെള്ളം തളിച്ചതിനെ തുടർന്ന് പെൺകുട്ടി കണ്ണു തുറന്നിരുന്നു. എന്നാൽ അമ്മ വരുമെന്ന് ഭയപ്പെട്ട് പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. മോഡലിം​ഗിനായി രാജസ്ഥാനിൽ നിന്നും മുംബൈയിൽ എത്തിയതായിരുന്നു മാൻസി ദീക്ഷിത്.