ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ ബോനു ജാനകി (24)യെ ആണ് അടുക്കളയില്‍ ഉപയോഗിക്കുന്ന തരം കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. 

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകനായ ആനന്ദ് ആനന്ദപ്പ തുടര്‍ച്ചയായി ശല്യപ്പെടുത്തിയിരുന്നതായി ജാനകി മറ്റ് ജീവനക്കാരോട് പറഞ്ഞിരുന്നു. വിവാഹം നിരസിച്ചതോടെ ആനന്ദ് ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

നിരന്തരമായി ആവശ്യപ്പെട്ടിട്ടും വിവാഹത്തിന് സമ്മതിക്കാതായതോടെ ആനന്ദ് ജാനകിയുടെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും അടുക്കളയിലെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. മൂന്ന് തവണയാണ് ആനന്ദ് ജാനകിയെ കുത്തിയത്. ഇതിന് പുറമെ കഴുത്ത് ഞെരിക്കുകയും ചെയ്തിരുന്നു. 

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്താണ് ചോരവാര്‍ന്ന് നിലത്തുകിടന്ന ജാനകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പുറമെ കഴുത്ത് ഞെരിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍നിന്ന് രക്തമ വാര്‍ന്നുപോയിരുന്നു. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. ശ്രീകുളം ജില്ലയാണ് ജാനകിയുടെ സ്വദേശം. ്. ദരിദ്ര കുടുംബത്തിലെ ഏക അത്താണിയായിരുന്ന ജാനകി മൂന്ന് വര്‍ഷം മുമ്പ് ജോലിയ്ക്കായി ഹൈദരാബാദിലെത്തിയത്.