Asianet News MalayalamAsianet News Malayalam

സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി

  • ആന്ധ്രാ സ്വദേശിയായ ബ്രഹ്മ റെഡ്ഡി എന്ന ഇരുപത്തിയേഴുകാരനായ യുവാവിനെയാണ് അടുത്തു സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്
Refusing to Have Sex Andhra Man Killed by Male Friend
Author
First Published Jul 14, 2018, 9:39 AM IST

വിജയവാഡ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ സുഹൃത്തുക്കള്‍  കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ബ്രഹ്മ റെഡ്ഡി എന്ന ഇരുപത്തിയേഴുകാരനായ യുവാവിനെയാണ് അടുത്തു സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി. ദര്‍സി മണ്ഡലിലെ ലങ്കോജ്പൂലി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട യുവാക്കളും കൊലയാളികളും ഇതേ ഗ്രാമക്കാരാണ്.

കുറച്ചുകാലമായി ബ്രഹ്മയുടെ ഫേസ്ബുക്ക് ഫ്രണ്ടായിരുന്നു സായ്. ഇവര്‍ തമ്മില്‍ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് സായ് കിരണിന്‍റെ ജന്മദിന പാര്‍ട്ടിക്ക് സായ് ബ്രഹ്മയെ ക്ഷണിച്ചു. ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കു ശേഷം ഇവരെല്ലാം മദ്യ ലഹരിയിലായിരുന്നു. ഇതിനു പിന്നാലെ സായും മറ്റ് നാല് സുഹൃത്തുക്കളും ചേര്‍ന്ന് ബ്രഹ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഇത് നിഷേധിച്ച് അവിടെ നിന്ന് പോരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലുകയായിരുന്നു. 

ബ്രഹ്മ മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് തങ്ങള്‍ കൊന്നതെന്ന് പ്രതികള്‍ കുറ്റ സമ്മതം നടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമീപ പ്രദേശത്തുള്ള ചിലര്‍ ഇവരുടെ ഫാം ഹൗസിന് മുന്നിലെ രംഗങ്ങള്‍ കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. 

Follow Us:
Download App:
  • android
  • ios