തിരുവനന്തപുരം: രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങേണ്ടി വന്നുവെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തിലിനെ ചൊല്ലി വിവാദം കനക്കുന്നു . ഉമ്മൻ ചാണ്ടിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു . ബ്ലാക്ക് മെയിൽ ചെയ്തത് ആരെന്ന് പറയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍റെ പ്രതികരണം

രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് മുൻ മുഖ്യമന്ത്രി വഴങ്ങേണ്ടി വന്നുവെന്നത് അതീവ ഗൗരവമുള്ള പ്രശ്നമാണ് . ബ്ലാക്ക് മെയിലിങ് എന്തു പറഞ്ഞു? എന്തു കൊണ്ട് വഴങ്ങിയെന്നത് പ്രസക്തമായ ചോദ്യങ്ങള്‍ . വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടിക്ക് തന്നെ പുലിവാലായി എന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലുണ്ട് . 

സോളാര്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമെന്ന് അഭിപ്രാമുള്ളവരും ഉണ്ട് . അപ്പോഴും സസ്പന്‍സ് നിലനിൽക്കട്ടെയെന്ന മട്ടിൽ ഉമ്മൻ ചാണ്ടി നിൽക്കുന്നു . ബ്ലാക്ക് മെയിലിങ്ങ് നടത്തിയത് ആരെന്ന ചോദ്യത്തിലൂന്നു കോണ്‍ഗ്രസിൽ സംശയവും അവിശ്വാസവും കനക്കുകയാണ് . എം.എം ഹസന്‍റെ പ്രതികരണം ഇങ്ങനെ

ബ്ലാക്ക് മെയിൽ വിഷയത്തിൽ സര്‍ക്കാരിനെയും ഉമ്മൻചാണ്ടിയെും ഒരു പോലെ ഉന്നമിട്ട് ബി.ജെ.പി രംഗത്തെത്തി .സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് വന്ന ആക്ഷേപം സര്‍ക്കാര്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നാണ് ബി.ജെ.പിയുടെ ചോദ്യം. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.