ശ്രീനഗര്‍: കശ്മീർ താഴ്വരയിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഷോപ്പിയാനിൽ സൈന്യത്തിന്‍റെ വെടിവയ്പ്പിൽ രണ്ടു പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇന്‍റെർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്.

പ്രകോപനമില്ലാതെ കല്ലേറുണ്ടായതിനെ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നുവെന്നാണ് കരസസേനയുടെ വിശദീകരണം. വെടിവയ്പ്പ് നടത്തിയ ആർമി യൂണിറ്റിനെതിരെ കശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി നി‍ർമ്മലാ സീതാരാമൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.