തിരുവനന്തപുരം: നാല് വര്‍ഷത്തെ വൈദ്യുതി ചാര്‍ജ്ജ് ഒരുമിച്ച് പ്രഖ്യാപിക്കാനുള്ള നീക്കവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. താരിഫ് ചട്ടങ്ങളുടെ കരട് തയ്യാറായി. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ താരിഫ് റഗുലേഷന്‍ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം ഉണ്ടാക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. പുതിയ താരിഫിന് വേണ്ടിയുള്ള പൊതുജനാഭിപ്രായ രൂപീകരണം ജനുവരിയില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടത്തും. ചാര്‍ജ്ജ് വര്‍ദ്ധന നിയന്ത്രിക്കാനും ലൈസന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും പുതിയ സംവിധാനം ഉപരിക്കുമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ വാദം.