ബിഎസ്എന്‍എല്‍ ബഹിഷ്കരിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് ഉയര്‍ത്തിയിട്ടുള്ളത്. നേരത്തെ രഹ്നയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം വരെ ഉണ്ടായിരുന്നു

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ ജോലി കളയിക്കാന്‍ ശ്രമം. ബിഎസ്എന്‍എല്‍ ജോലിക്കാരിയായ രഹ്നയെ പുറത്താക്കണമെന്ന് അവരുടെ ഫേസ്ബുക്ക് പേജില്‍ ഭീഷണി മുഴക്കുകയാണ് ഒരു സംഘം ആളുകള്‍. വൃതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും കാട്ടിയുള്ള കമന്‍റുകളാണ് ബിഎസ്എന്‍എല്‍ പേജില്‍ നിറയുന്നത്.

ബിഎസ്എന്‍എല്‍ ബഹിഷ്കരിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് ഉയര്‍ത്തിയിട്ടുള്ളത്. ഏറ്റവും പുതിയ ഓഫറിനെക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയ പോസ്റ്റിന് താഴെയാണ് ഭീഷണി കമന്‍റുകള്‍. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അവരെ സംരക്ഷിക്കണമെന്നും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്. നേരത്തെ രഹ്നയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം വരെ ഉണ്ടായിരുന്നു.