ന്യൂഡല്‍ഹി: മൊബൈൽ സേവനദാതാക്കളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡും എയർസെല്ലും ലയിച്ചു. ഇന്ത്യൻ ടെലികോം മേഖലയിലെ ഏറ്റവും വലിയ ഇടാപാടോടെയായിരുന്ന ലയനം. ഇതോടെ റിലയൻസ്-എയർസെൽ കമ്പനിക്ക് 65,000 കോടി രൂപയുടെ ആസ്ഥിയായി. ഇതോടെ ഐഡിയയുടെ മൂന്നാംസ്ഥാനം നഷ്ടമായി. .

ഇന്ത്യയിൽ ഉപയോക്താക്കളുടെ കാര്യത്തിൽ മൂന്നാമത്തെ വലിയ കമ്പനിയാണ് ഇത്. റിലയൻസിന് 9 കോടി 87 ലക്ഷം ഉപഭോക്താക്കളും എയർസെല്ലിന് 8 കോടി 80 ലക്ഷവും ഉപഭോക്താക്കളുമാണ് ഉള്ളത്. എയർടെലും വോഡഫോണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷൻസിനാണ് എയർസെല്ലിന്‍റെ ഭൂരിഭാഗവും ഓഹരികളുള്ളത്. റിലയൻസുമായി ലയിച്ചതോടെ ഇരു കമ്പനികളും ഓഹരികൾ പങ്കുവയ്ക്കും. ബോർഡുകളിലും സമിതികളിലും തുല്യ അംഗങ്ങളുണ്ടായിരിക്കും.