തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന്റെ കാലത്തേ ബന്ധു നിയമനം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. ഹര്‍ജിക്കാരനായ എ എച്ച് ഹഫീസിനാണ് കോടതി നിർദേശം നൽകിയത്.

അതേസമയം, അനൂപ് ജേക്കബിന്റെ ഭാര്യക്കും സഹോദരിക്കും എതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഹർജിയിൽ ആരോപിച്ച മറ്റു 14 നിയമനങ്ങളെ കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. നവംബര്‍ 28-നു കേസ് വീണ്ടും പരിഗണിക്കും.