വീടുകൾ പൂര്‍ണമായും പ്രളയം കവര്‍ന്നതോടെ, ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പുറമ്പോക്കിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി. സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് ഉറപ്പില്ലാത്ത ഇവർ, ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

തകരയും ഷീറ്റും പലകയുമൊക്ക കെട്ടിയുണ്ടാക്കിയ ഷെഡുകളാണ് പ്രളയത്തിൽ ഒഴുകിപ്പോയത്. ഷെഡിന് അകത്ത് കൂടിയാണ് കനാലും വീടിന് പിറകിലെ പാടവും കരകവിഞ്ഞൊഴികിയത് . പുനരധിവാസത്തിന്‍റെ ഭാഗമായി ഒഴിപ്പിച്ച കുട്ടനാടുകാരുമായി വലിയ ലോറികളിൽ എ സി റോഡിലൂടെ പാഞ്ഞപ്പോഴുണ്ടായ ശക്തമായ ഓളത്തിലാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്. തറയും മേൽക്കൂരയും ഭിത്തിയും എല്ലാം തരിപ്പണമായി. പട്ടയം ഇല്ലാതെ കൈവശാവകാശ രേഖ മാത്രമായി 50 വര്‍ഷമായി എ സി റോഡ് പുറന്പോക്കിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. റേഷൻ, വൈദ്യുതി, വോട്ട്, എന്നിവയ്ക്ക് മാത്രമാണ് കൈവശാവകാശ രേഖയിൽ അര്‍ഹത. അതിനാൽ പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ച നാല് ലക്ഷം രൂപയും പലിശ രഹിത വായ്പയുമൊന്നും ഇവര്‍ക്ക് കിട്ടില്ല.
അര്‍ഹതയുള്ള പ്രാഥമിക സഹായമായ പതിനായിരം രൂപ പോലും ചങ്ങനാശേരി മുനിസിലിറ്റി ടൗൺഹാളിലെ ക്യാമ്പിൽ താമസിക്കുന്ന പായിപ്പാട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല.