കള്ളനോട്ട് കേസ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
ഇടുക്കി:കള്ളനോട്ട് കേസില് അറസ്റ്റിലായ സീരിയല് നടി സൂര്യ ഉള്പ്പെടെ അഞ്ച് പ്രതികളുടെ റിമാന്ഡ് കാലാവധി നീട്ടി. ഈ മാസം 31 വരെയാണ് റിമാന്ഡ് കാലാവധി നീട്ടിയത്.
കള്ളനോട്ട് കേസില് ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ മുഖ്യകണ്ണിയായ സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേരെ ഇനിയും കിട്ടാനുണ്ട്. റിമാന്ഡിലായിരുന്ന സീരിയൽ നടിയുടെ അമ്മ രമാദേവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
