മദ്യം വിറ്റ കേസിൽ  20 ദിവസം മുമ്പാണ് അഗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ: റിമാൻഡ് തടവുകാരൻ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ മരിച്ചു. മണ്ണാർക്കാട് ആനമൂളി സ്വദേശി ടിജോ (40) ആണ് മരിച്ചത്. ടിജോയെ പോലീസ് മർദ്ദിച്ചിരുന്നതായി ബന്ധുകൾ പറയുന്നു. മദ്യം വിറ്റ കേസിൽ 20 ദിവസം മുമ്പാണ് അഗളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാലക്കാട് ജയിലിൽ റിമാൻഡിലിരിക്കെ നെഞ്ചുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരണപ്പെട്ടത്. രണ്ട് തവണയായി 20 ലിറ്റർ മദ്യവുമായി ആണ് ടിജോ പിടിയിലായത്. റിമാൻഡിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി വീണ്ടും മദ്യ വിൽപ്പന നടത്തിയതിനാണ് ഇയാളെ വീണ്ടും പിടികൂടിയത്.