ഒരു ദിനാര്‍ മുതല്‍ 99 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനമായിരിക്കും നികുതി. 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ രണ്ട് ശതമാനവും 300 മുതല്‍ 499 ദിനാര്‍ വരെ മൂന്ന് ശതമാനവും നികുതി ചുമത്തും. 500 ദിനാറിന് മുകളില്‍ അഞ്ച് ശതമാനമായിരിക്കും നികുതി.

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി കുവൈറ്റ് ഭരണകൂടം പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. വിദേശികളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി അംഗീകാരം നല്‍കി. ഇത്തരത്തില്‍ നികുതി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉരപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സലാഹ് ഖുര്‍ഷിദ് അറിയിച്ചു. 

ഒരു ദിനാര്‍ മുതല്‍ 99 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനമായിരിക്കും നികുതി. 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ രണ്ട് ശതമാനവും 300 മുതല്‍ 499 ദിനാര്‍ വരെ മൂന്ന് ശതമാനവും നികുതി ചുമത്തും. 500 ദിനാറിന് മുകളില്‍ അഞ്ച് ശതമാനമായിരിക്കും നികുതി. അംഗീകൃതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അല്ലാതെ നടത്തുന്ന പണമിടപാടുകള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഇടപാട് നടത്തിയ തുകയുടെ ഇരട്ടി പിഴയും ഈടാക്കും. പ്രതിവര്‍ഷം നടക്കുന്ന ഏകദേശം 19 ബില്യന്‍ ദിനാറിന്റെ ഇടപാടുകളില്‍ നിന്ന് 70 മില്യന്‍ ദിനാര്‍ വരുമാനം സമാഹരിക്കാനാണ് തീരുമാനം.