Asianet News MalayalamAsianet News Malayalam

പേര് മാറ്റൽ ചടങ്ങ് വ്യപകമാകുന്നു; യോ​ഗി ആദിത്യനാഥിനെ ട്രോളി സോഷ്യൽ മീഡിയ

സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ  മു​ഗൾ സാരായി മുതൽ ചരിത്ര പ്രസിദ്ധമായ അലഹാബാദ് ന​ഗരം വരെ ഈ പേര് മാറ്റലിൽ ഉൾപ്പെട്ടവയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. 

Renaming memes spreading in social media against Yogi Adityanath
Author
Uttar Pradesh, First Published Oct 19, 2018, 9:59 PM IST

ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പേര് മാറ്റൽ ചടങ്ങ് വ്യാപകമാകുകയാണ്. സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനായ മു​ഗൾ സാരായി മുതൽ ചരിത്ര പ്രസിദ്ധമായ അലഹാബാദ് ന​ഗരം വരെ ഈ പേര് മാറ്റലിൽ ഉൾപ്പെട്ടവയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്.

സ്ഥലങ്ങളുടേയും മറ്റും പേര് മാറ്റി പുതിയ പേരുകൾ നിർദ്ദേശിക്കുന്നതിനെ അം​ഗീകരിക്കുന്നെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. ചരിത്രത്തെ തിരുത്തി എഴുതുന്നതിനോട് യോജിക്കുന്നില്ലെന്ന് മറ്റൊരു കൂട്ടർ വ്യക്തമാക്കി. എന്നാൽ പേര് മാറ്റൽ പ്രവണതയോടനുബന്ധിച്ച്  യോ​ഗിക്കെതിരെ പുറത്തിറങ്ങുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

അലഹാബാദിന് പ്രയാഗ്രാജ് എന്ന പേരാണ് യോ​ഗി ആദിത്യനാഥ് നിർദ്ദേശിച്ചത്. 1575 ൽ മു​ഗൾ ഭരണാധികാരി അക്ബറാണ് അലഹാബാദ് എന്ന പേര് നിർ‌ദ്ദേശിച്ചത്. #​AajSeTumharaNaam എന്ന് ഹാഷ് ടാ​ഗോടുകൂടിയാണ് മീമുകൾ പ്രചരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios