കൊട്ടാരക്കര: കൊട്ടാരക്കര ഏനാത്ത് നവീകരിച്ച പാലം ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് നവീകരിച്ച പാലം ഉദ്ഘാടനം ചെയ്തത്. ഏനാത്ത് പാലം തുറന്നതോടെ എം സി റോഡിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഏഴ് മാസത്തിലേറ നീണ്ട ദുരിത യാത്രക്കൊടുവിലാണ് ഏനാത്ത് നവീകരിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പഴയ പാലത്തിന്റെ രണ്ടും മൂന്നും തൂണുകള്‍ പൂര്‍ണമായി പൊളിച്ച് പുതിയവ നിര്‍മിച്ചു. ഒപ്പം മറ്റ് രണ്ട് തുണുകള്‍ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായെന്ന് പുതിയ പാലം തുറന്നുകൊടുത്തുകൊണ്ട് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലം അപകടാവസ്ഥയിലായപ്പോള്‍ സമയബന്ധിതമായി ബെയ്‌ലിപാലം നിര്‍മിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച പൊതുമരാമത്ത് മന്ത്രി സമാന്തര പാതയിലെ തകര്‍ന്ന റോഡുകള്‍ ശരിയാക്കുമെന്നും അറിയിച്ചു.
ദുരിതം തിരുന്നതില്‍ യാത്രക്കാരും നാട്ടുകാരം ഹാപ്പി പുതിയ പാലം തുറന്നതോടെ ബെയ്‌ലി പാലം വഴിയുള്ള കാല്‍നടയാത്ര അടക്കം നിരോധിച്ചു.
