ബി‍ലില്‍ അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കും.

ദില്ലി: കേന്ദ്രം 'വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍'‌ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന 'വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍' ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ബി‍ലില്‍ അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കും. ഇതിനായി ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. ഭേദഗതിബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ദേശീയ ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും ബോര്‍ഡുകളും അതോറിറ്റികളും രൂപവത്കരിക്കണം. 

കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാന്‍ അനുമതി നല്‍കുന്നത്. അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭധാരണത്തിന് ആശ്രയിക്കാം. വാടകഗര്‍ഭത്തിനു തയ്യാറാകുന്ന സ്ത്രീക്ക് ഭേദഗതിയിലൂടെ 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2016ലാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.