മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജേക്കബ് തോമസ് സ്വത്തുവിവരം മറച്ചുവച്ചുവെന്നും തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ നിന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. അതേസമയം വിമരിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തു നല്‍കി.
വിജിലന്‍സ് ഡയറക്റിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ച ദിവസമാണ് ഉന്നതഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തുനല്‍കിയത്. ചീഫ് സെക്രട്ടറിയായിരുന്ന വിജയാനന്ദ് ഉള്‍പ്പെടെ ജേക്കബ് തോമസുമായി ശീതയുദ്ധത്തിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം വിരമിക്കുന്നുണ്ട്. ഇവരുടെ സേവനം മറ്റ് മേഖലകളിലും നിലനിര്‍ത്താനുള്ള ആലോചന നടക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കതുനെന്നവശ്യപ്പെട്ട് ജേക്കബ് തോമസ് കത്തുനല്‍കിയത്. വിമരിച്ചശേഷവും ചില കസേരകള്‍ ആഗ്രഹിക്കുന്നവര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുമെന്ന് കത്ത് ജേക്കബ് തോമസ് പറയുന്നു. ഈ കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ വന്ന രണ്ട് ഹജര്‍ജികളില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിരുന്നു. ഒരു കമ്പനിയുടെ ഡയറായശേഷം തമിഴ്നാട്ടില്‍ ജേക്ക്ബ തോമസ് വാങ്ങിയ സ്വത്തിന്റെ വിവരം സര്‍ക്കാരിനു നല്‍കിയ രേഖകളില്‍ നിന്നു മറിച്ചുവച്ചുവെന്നാണ് ഒരു കേസ്. 2003ന് ശേഷം തമിഴ്നാട്ടിലെ സ്വത്തുള്ളവിവരം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ധനകാര്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ നിലപാട്. ഈ റിപ്പോര്‍ട്ടും വിരമിക്കുന്നതിന് ഒരാഴ്ച മുമ്പ് വിജയാനന്ദ് എ ജിയുടെ ഓഫീസിന് കൈമാറി. പക്ഷെ ഇതുവരെയും ഹൈക്കോടതിയെ അഡ്വക്കേറ്റ് ജനറല്‍ നിലപാട് അറിയിച്ചിട്ടില്ല.
