ദില്ലി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പുറത്തിറക്കി. എല്ലാ ജില്ലകളിലും ശിശുക്ഷേമ സമിതി രൂപീകരിക്കാനും,ഗാർഹിക പീഡനം തടയാനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാനും സംസ്ഥാന സർക്കാരുകൾക്ക് മനേക ഗാന്ധി നിർദ്ദേശം നൽകി . പൊലീസ് സേനയിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് മനേകാ ഗാന്ധിയുടെ പുതിയ നീക്കം. അതേസമയം
