ദില്ലി: രാജ്യം ഇന്ന് 68 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു ഔപചാരിക തുടക്കമാകും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും. ഇന്ത്യയുടെ സൈനിക ശക്തി പ്രകടിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കരനാവികവ്യോമ സേനയ്ക്കു പുറമെ അര്‍ധസൈനിക വിഭാഗങ്ങളും അണിനിരക്കും. യുഎഇ ല്‍ നിന്നുള്ള സൈനീകരും പരേഡില്‍ പങ്കെടുക്കും.

റിപ്ലബ്ലിക്ദിന പരേഡിനു നേരെ വ്യോമ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.