ദുബായ്: ഇന്ത്യയുടെ അറുപത്തെട്ടാം റിപബ്ലിക്ക് ദിനത്തില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് ഇന്ത്യന്‍ സ്ഥാനപതി പി കുമരന്‍ പതാക ഉയര്‍ത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അംബസാഡര്‍ ഇന്ദ്രമണി പാണ്ഡേ ദേശിയ പതാക ഉയര്‍ത്തി. ജിദ്ദ ഇന്റര്‍ണാഷല്‍ സ്‌കൂളിലും വിപുലമായ ആഘോമാണ് നടന്നത്.