കാറിനകത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്ക് നേരെയും ആക്രമണവും അസഭ്യവര്‍ഷവും ഉണ്ടായി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചുതകര്‍ത്തു. ദ് ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത എസ്. ബാലനെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു. സരിതയെ കൈയേറ്റം ചെയ്ത പ്രതിഷേധക്കാർ തെറിവിളിയ്ക്കുകയും ചെയ്തു.
പമ്പ: ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയാനെത്തിയ പ്രതിഷേധക്കാര്‍ അക്രമ സ്വഭാവം പുറത്തെടുക്കുന്നു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായി. ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കാറിനകത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തിയവര്‍ ഭീഷണിയും ഉയര്‍ത്തി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചുതകര്‍ത്തു. മുഖം മറച്ചാണ് പ്രതിഷേധക്കാരില്‍ പലരും ആക്രമണം നടത്തിയത്.
ദ് ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത എസ് ബാലനെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു. സരിതയെ കൈയേറ്റം ചെയ്ത പ്രതിഷേധക്കാർ തെറിവിളിയ്ക്കുകയും ചെയ്തു. സരിത ഇപ്പോൾ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലാണ്.
അതേസമയം നിലയ്ക്കലിലടക്കം പ്രക്ഷോഭം നടത്താന്‍ ശ്രമിച്ച പ്രതിഷേധനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.
നിലയ്ക്കലിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് എത്തുന്നത്. അതേസമയം പരമ്പരാഗത പാതയിലേക്ക് സ്ത്രീകളെ കടത്തിവിടുന്നത് സുഗമമാക്കാൻ തന്നെയാണ് പൊലീസ് തീരുമാനം. ഇതിനായി സ്ഥലത്തെ സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്ന് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
