നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം വ്യോമസേന തുടരുകയാണ്. മൂവായിരത്തോളം പേരാണ് ഇവിടെ ഒറ്റപ്പെട്ടത്. എന്നാല്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവും ഇവിടെ എത്തിച്ചിട്ടുണ്ട്.

പാലക്കാട്: പ്രളയക്കെടുതിയില്‍ നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം വ്യോമസേനയുടെ നേതൃത്വത്തില്‍ തുടരുന്നു. മൂവായിരത്തോളം പേരാണ് ഇവിടെ ഒറ്റപ്പെട്ടത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും ഇവിടെയുണ്ട്. കഴിഞ്ഞ മൂന്നുദിവസമായി അവിടേക്ക് രക്ഷാപ്രവര്‍ത്തനം എത്തിക്കാന്‍ സാധിച്ചിരുന്നില്ല. 

എന്നാല്‍ ഇപ്പോള്‍ ഇവിടെ സ്ഥിതിഗതികള്‍ ശാന്തമായി വരികയാണ്. ഭക്ഷണവും മരുന്നും ഇവിടെ എത്തിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളില്‍ ആറ് രോഗികളെ എത്തിച്ചതായാണ് വിവരം. ഇവിടെ നിന്ന് പുറത്തെത്തിക്കുന്നവരെ പാലക്കാട്,നെന്മാറ തുടങ്ങിയ സ്ഥലത്തുള്ള ആശുപത്രികളില്‍ എത്തിക്കും.