സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടെത്തിയ അക്രമികള്‍ ആളുമാറി തട്ടിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
കാബൂള്: അഫ്ഗാനിസ്ഥാനില് സായുധസംഘം തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ മോചിപ്പിക്കാന് ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത ശ്രമം തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും
ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പ്രാദേശിക ഭരണകൂടം. ബഗ്ലാന് പ്രവിശ്യയില് നിന്നാണ് കെ.ഇ.സി എന്ന ഇന്ത്യന് കമ്പനിയിലെ ഏഴ് എഞ്ചിനീയര്മാരെ ഇന്നലെ അജ്ഞാതര് തട്ടിക്കൊണ്ടുപോയത്. സര്ക്കാര് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടെത്തിയ അക്രമികള് ആളുമാറി തട്ടിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
അഫ്ഗാനിലെ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി പ്രസരണ- വിതരണ മേഖലയില് പ്രവര്ത്തിക്കുന്ന ഇന്ത്യന് കമ്പനിയാണ് കെ.ഇ.സി. ഈ കമ്പനിയിലെ ആറ് ഇന്ത്യക്കാരുള്പ്പെടെ ഏഴുപേരെയാണ് തട്ടിക്കൊണ്ടുപോയത്. എഞ്ചിജിനീയര്മാരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇവരെക്കുറിച്ചുളള കൂടുതല് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അഫ്ഗാനിലെ വടക്കന് മേഖലയില് പണിപുരോഗമിക്കുന്ന വൈദ്യുതി നിലയത്തിലേക്ക് പോകുംവഴിയാണ് സംഭവം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല് താലിബാന് സ്വാധീനമുള്ള പ്രദേശത്താണ് സംഭവമെന്നും, താലിബാനാണ് പിന്നിലെന്നും ബഗ്ലാന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
