മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ഊര്‍ജിതമാക്കുന്നതിനിടെ തെരച്ചിൽ സംഘം 3 ഹെൽമറ്റുകൾ കണ്ടെത്തി.

ഗുവാഹത്തി: മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വ്യോമസേനയും നാവികസേനയും ഊര്‍ജിതമാക്കുന്നതിനിടെ തെരച്ചിൽ സംഘം 3 ഹെൽമറ്റുകൾ കണ്ടെത്തി. വെള്ളം വറ്റിക്കാനുള്ള ശക്തികൂടിയ 10 പമ്പുകൾ ഉൾപെടുള്ള ഉപകരങ്ങളുമായാണ് വ്യോമസേനയും നാവികസേനയും സ്ഥലത്ത് എത്തിയത്.

അനധികൃത ഖനിയിൽ തൊഴിലാളികൾ കുടുങ്ങി രണ്ടാഴ്ച പിന്നിടുന്പോഴാണ് രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും നാവികസേനയും എത്തിയത്. ഈ മാസം 13 നാണ് മേഘാലയിലെ ജയ്ന്തിയ പർവത മേഖലയിലുള്ള അനധികൃത കൽക്കരി ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. 

സമീപത്തെ നദിയിൽ നിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതായിരുന്നു അപകടത്തിന് കാരണം. പ്രദേശവാസികൾക്ക് പുറമേ അസം സ്വദേശികളും അപകടത്തിൽപ്പെട്ടതായാണ് വിലയിരുത്തല്‍.