തിരുവനന്തപുരം: മുന്നോക്കക്കാരിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കിയതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ പട്ടിക ജാതി-വര്‍ഗങ്ങള്‍ക്ക് ഒരു നഷ്ടവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍.എന്‍എസിനെ പ്രീണപ്പിക്കാനല്ല സര്‍ക്കാര്‍ സംവരണം കൊണ്ടുവന്നതെന്നാണ് ആര്‍.ബാലകൃഷ്ണപിള്ളയുടെ വാദം. സര്‍ക്കാര്‍ നിയമനങ്ങളിലും സാമ്പത്തിക സംവരണത്തിനായി ഭരണഘടന ഭേദഗതിക്ക് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്നും ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10ശതംമാനം സംവരണം കൊണ്ടുവരാനായിരുന്നു മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എന്‍ഡിപി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.
അതേസമയം മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമുറപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
