Asianet News MalayalamAsianet News Malayalam

രശ്മി സതീഷ് വീണ്ടും പാടുന്നു, 'നമ്മളൊന്നല്ലേ, കൊടുങ്കാറ്റിൽ, പേമാരിയിൽ നമ്മളൊന്നല്ലേ'?


ഒരുമയുടെ സന്ദേശം നിറഞ്ഞു നിൽക്കുന്ന രശ്മിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പ്രളയക്കെടുതിയിൽ നിന്ന് കേരളം കര കയറി വരുന്നതേയുള്ളു. ദുരന്തങ്ങളെ അതിജീവിക്കാൻ  ഈ പാട്ടിലെ വരികൾ പ്രചോദനമാകും എന്ന് തോന്നിയത് കൊണ്ടാണ് പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതെന്ന് രശ്മി പറയുന്നു. 

 

reshmi satheeshs new song viral in social media
Author
Trivandrum, First Published Aug 23, 2018, 10:10 PM IST

തിരുവനന്തപുരം: ദുരിതമുഖത്ത് പകച്ചു നിൽക്കുന്ന കേരളത്തിലെ മനുഷ്യർക്ക് വേണ്ടി രശ്മി സതീഷ് വീണ്ടും പാടുന്നു. ഒരുമയുടെ സന്ദേശം നിറഞ്ഞു നിൽക്കുന്ന രശ്മിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പ്രളയക്കെടുതിയിൽ നിന്ന് കേരളം കര കയറി വരുന്നതേയുള്ളു. ദുരന്തങ്ങളെ അതിജീവിക്കാൻ  ഈ പാട്ടിലെ വരികൾ പ്രചോദനമാകും എന്ന് തോന്നിയത് കൊണ്ടാണ് പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതെന്ന് രശ്മി പറയുന്നു. 

പല ക്യാമ്പുകളിൽ പാടിക്കേട്ട പാട്ടിന്റെ വരികൾ ഓർമ്മയിൽ നിന്നെടുത്തതാണെന്ന് രശ്മി സതീഷ് പറയുന്നു. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിതയെ ജനകീയമാക്കിയത് രശ്മി സതീഷിന്റെ ശബ്ദമാണ്. കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളിൽ സജീവമായി മുഴങ്ങിയിരുന്ന ഈ ​കവിത എഴുതിയത് കവി ഇഞ്ചക്കാട് ബാലചന്ദ്രനാണ്. നിൽപ്പു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രശ്മി പാടിയ ഈ കവിത സമൂഹമാധ്യമങ്ങളാണ് ഏറ്റെടുത്ത് തരം​ഗമാക്കിയത്. 

Follow Us:
Download App:
  • android
  • ios