കൊലപാതകത്തിന് പിന്നില്‍ വിന്‍സന്‍റ് സാമുവലിന്‍റെ പരിചയക്കാര്‍ തന്നെയെന്ന് നിഗമനത്തിലാണ് പൊലീസ്. മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്
വയനാട്: വയനാട് കൽപറ്റയിൽ റിസോർട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്നു. കൽപ്പറ്റ മുണ്ടേരിയിലെ റിസോർട്ട് നടത്തിപ്പുകാരനും ബത്തേരി മരവയല്‍ സ്വദേശിയുമായ വിന്‍സന്‍റ് സാമുവേലിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി നടന്ന കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് പിന്നില്‍ വിന്‍സന്‍റ് സാമുവേലിന്‍റെ പരിചയക്കാര്‍ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിസോര്‍ട്ടിലെ മുഴുവന്‍ ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്.
കല്‍പറ്റ പുളിയാര്‍മലയിലുള്ള വിസ്പറിംഗ് വുഡ്സ് റിസോര്ട്ട് നടത്തിപ്പുകാരനായ വിന്‍സന്‍റ് സാമിവേലിനെ ഇന്ന് പുലര്‍ച്ചെയാണ് റിസോര്‍ട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ വിന്‍സന്‍റിനോടൊപ്പമുണ്ടായിരുന്ന മറ്റൊരാളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
ഡോഗ് സ്‍ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. റിസോര്‍ട്ടില്‍ നിന്ന് ഒരു കീലോമീറ്ററോളും ചോരപാടുകള്‍ കാണുന്നതിനാല്‍ പുറമെ നിന്നെത്തിയ ആരോ നടത്തിയ കൊപാതകമാണെന്നാണ് പൊലീസിന്‍റെ സംശയം. വിന്‍സന്‍റ് സാമുവേലിന്‍റെ സാമ്പത്തിക ഇടപാടകുളും പൊലീസ് പരിശോധിക്കുന്നുണ്ട്.
