: യെദ്യൂരപ്പയുടെ രാജിക്ക് തൊട്ടുപിന്നാലെ ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെട്ടിരിക്കുന്നുവെന്നായിരുന്നു- കോണ്‍ഗ്രസ്
ബംഗളുരു: യെദ്യൂരപ്പയുടെ രാജിക്ക് തൊട്ടുപിന്നാലെ ഓപ്പറേഷന് ലോട്ടസ് പരാജയപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കോണ്ഗ്രസിന്റെ ആദ്യ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്ഗ്രസ് പ്രതികരിച്ചു. പ്രലോഭനവും ഭീഷിണിയും അതിജീവിച്ച എംഎല്എമാര്ക്ക് അഭിനന്ദനങ്ങള് എന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്ഗ്രസ് ജെഡിഎസ് എംഎല്എമാര് ആഹ്ലാദപ്രകടനവുമായി വിധാന്സൗധയ്ക്ക് പുറത്തേക്കിറങ്ങി. പ്രവര്ത്തകരും അനുഭാവികളും സംസ്ഥാനമെങ്ങും മധുപരലഹാരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങി.
ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു മമത ബാനര്ജിയുടെ പ്രതികരണം. കര്ണാടകത്തിന്റെ കുതിരകച്ചടവം ബിജെപിയുടെ പ്രതിശ്ചായയെ ബാധിച്ചുവെന്നാണ് ആര്എസ്എസിന്റെ വിലയിരുത്തല്. അതേസമയം, രാഹുല് ഗാന്ധി അല്പ്പസമയത്തിനകം മാധ്യമങ്ങളെ കാണും.
