സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുവൈത്തില്‍ ഈദ് ഗാഹുകള്‍ക്ക് ഈക്കുറിയും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔഖാഫ് മന്ത്രാലയത്തിനു കീഴില്‍ ജുമുഅ പ്രാര്‍ത്ഥനകള്‍ നടക്കുന്ന പള്ളികളില്‍ വെച്ചായിരിക്കും ബലിപെരുന്നാള്‍ നമസ്‌കാരം നടത്തുക. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതായി മതകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി വലീദ് ഷിഹാബ് വ്യക്തമാക്കി. കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ നമസ്‌കാരവും സുരക്ഷകാരണത്താല്‍ പള്ളികളില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്.

കുവൈത്ത് ഔക്കാഫ് വകുപ്പിന്റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ, സബാഹിയ്യ, ജഹ്‌റ, മങ്കഫ് എന്നിവെടങ്ങളിലും, കെ.ഐ.ജിയുടെ നേത്യത്വത്തില്‍ കുവൈത്ത് സിറ്റി, ഫര്‍വാനിയ, റാസ് സാല്മിയ, ഫഹാഹീല്‍, റിഗ്ഗാഈയില്‍, മഹബൂല എന്നിടെങ്ങളിലെ പള്ളികളിലായിരിക്കും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കുക.