ഒരു ദിവസം 3600 പേ‍ര്‍ക്ക് പ്രവേശനം ആറു മണിക്കുമുമ്പ് സന്ദർശകരെ പുറത്തിറക്കും നാറ്റ് പാക് തയ്യാറാക്കിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം
ഇടുക്കി: നീലകുറിഞ്ഞി കാണാനെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വനംവകുപ്പ് നിയന്ത്രമേർപ്പെടുത്തി. ഒരു ദിവസം 3600 പേര്ക്കുമാത്രമാകും ഇരവികുളം ദേശിയ ഉദ്യാനത്തിൽ പ്രവേശമുണ്ടാവുക. നാറ്റ് പാക് തയ്യാറാക്കിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് വനംവകുപ്പിൻറെ തീരുമാനം. കഴിഞ്ഞ തവണ നീലക്കുറിഞ്ഞി കാണാനായി കണക്കും കൈയുമില്ലാതെയാണ് സന്ദർശകർ ഉദ്യാനത്തിൽ കയറിയത്.
ഇത് മൂന്നാറിൻറെ ആവാസ്ഥ വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞി കാണാൻ ജൂലൈയിൽ വലിയ ജനപ്രവാഹം ടൂറിസം വനംവകുപ്പുകള് പ്രതീക്ഷിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് തീരുമാനം. 75 ശതമാനം ടിക്കറ്റുകളുംഓണ് ലൈൻ വഴിയാകും. ജൂണ് ആദ്യവാരം മുതൽ ബുക്ക് ചെയ്യാം. രാവിലെ ഏഴര മുതൽ 3.30വരെ മാത്രമാകും ബാക്കി 25 ശതമാനം ടിക്കറ്റ് മൂന്നാറിൽ നിന്നും ലഭിക്കുക. 3.30ക്കു ശേഷം ആർക്കും പ്രവേശമില്ല.
ആറു മണിക്കുമുമ്പ് സന്ദർശകരെ പുറത്തിറക്കും. ഒരാള്ക്ക് രണ്ടു മണിക്കൂർ സന്ദർശന സമയം നൽകിയാൽ മതിയെന്നാണ് നാറ്റ്പാക്കിൻറെ റിപ്പോർട്ട്. ഒരു ദിവസം 3600 പേർക്കുമാത്രാകും പ്രവേശനം. ഉദ്യാനത്തിൻറെ ഏറ്റവും മുകളിൽ ഒരേ സമയം 500 പേരെയെത്തിക്കും. 10 മിനി ബസ്സുകളിലായി സന്ദർകരെ കൊണ്ടുപോകും. എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കണെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ശുപാർശ നൽകിയിട്ടുണ്ട്. എത്രനാള് പ്രവേശമുണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
