മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്

മുംബൈ: റസൂല്‍ പൂക്കുട്ടിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അവാര്‍ഡ്. മികച്ച ശബ്ദമിശ്രണത്തിനുളള സംസ്ഥാന അവാര്‍ഡാണ് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചത്. മറാത്തി സിനിമ ക്ഷിതിജിന്‍റെ (क्षितिज) ശബ്ദമിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പൂക്കുട്ടി അവാര്‍ഡ് വിവരം ഇന്നലെ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഒരുപാട് പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ മറികടന്ന് വിദ്യാഭ്യാസവുമായി മുന്നോട്ടുപോകുന്ന 12 വയസ്സുകാരി പെണ്‍കുട്ടിയുടെ കഥപറയുന്ന ചലച്ചിത്രമാണ് ക്ഷിതിജ്. കുറെ വ‍ര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ താമസിക്കുന്ന എനിക്ക് ഇങ്ങനെയൊരു ചലച്ചിത്ര അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട്.

Scroll to load tweet…

2016 ല്‍ ഓസ്കാര്‍ അവാര്‍ഡ് നേടിയ റസൂല്‍ പൂക്കുട്ടി മലയാളം സിനിമ പഴശ്ശിരാജയുടെ ശബ്ദ മിശ്രണത്തിന് ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. 2010 ല്‍ രാജ്യം പദ്മശ്രീ നല്‍കി റസൂല്‍ പൂക്കുട്ടിയെ ആദരിച്ചിരുന്നു.