തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് തിരുവനന്തപുരത്ത് കടകളച്ചിട്ട് സമരം നടത്തും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുക, 100 ,50 രൂപ നോട്ടുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം നടത്തുന്ന വ്യാപാരികള്‍ രാവിലെ 11 മണിക്ക് റിസര്‍വ് ബാങ്കിന് മുന്നില്‍  ധര്‍ണ്ണ നടത്തും.

കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചത്, ചെറുകടി വ്യാപാരികളെ സാരമായി ബാധിച്ചിരുന്നു. കടകളില്‍ കച്ചവടം തീരെ കുറയുകയും ചെയ്‌തിരുന്നു. പ്രതിസന്ധി കാരണം ചില കടകള്‍ അടച്ചിടുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ ചാല കമ്പോളം നോട്ട് പിന്‍വലിക്കലിന് ശേഷം കച്ചവടം മോശമാകുകയും, ഏറെക്കുറെ ആളൊഴിഞ്ഞ അവസ്ഥയിലുമായിരുന്നു.