തിരുപ്പതി - റെനിഗുണ്ട റെയില്‍വേ പാതയില്‍ ഉച്ചയോടെയാണ് ട്രാക്കില്‍ സുധാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ ജില്ലാ കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജും ഭാര്യയും ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ തിരുപ്പതിയിലാണ് സംഭവം. തിരുപ്പതി സ്വദേശിയായ പി. സുധാകര്‍ (65) ആണ് ആത്മഹത്യ ചെയ്തത്. തിരുപ്പതി - റെനിഗുണ്ട റെയില്‍വേ പാതയില്‍ ഉച്ചയോടെയാണ് ട്രാക്കില്‍ സുധാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തനിക്ക് ബാധിച്ച അസുഖമാണ് ആത്മഹത്യ ചെയ്യാന്‍ മുന്‍ ജഡ്ജിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്‍റെ മരണ വാര്‍ത്ത അറിഞ്ഞ ഭാര്യ പി. വരലക്ഷ്മി (56) മറ്റൊരു ട്രെയിനില്‍ നിന്ന് വെള്ളിയാഴ്ച രാത്രി അതേസ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.