2011ലെ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.കെ ജയലക്ഷമി വ്യാജ സത്യവാങ്ങ്മൂലം നല്കിയെന്ന കേസില്‍ഇന്ന് വീണ്ടും വാദം കേള്‍ക്കും. വരണാധികാരി കൂടിയായ വയനാട് സബ് കളക്ടറാണ് മന്ത്രി പികെ ജയലക്ഷ്മിയെയും പരാതിക്കാരനായ കെപി ജീവനെയും നേരിട്ട് വിളിച്ച് വരുത്തി വാദം കേള്‍ക്കുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മി വിദ്യാഭ്യാസ യോഗ്യതയും തെരഞ്ഞെടുപ്പ് ചെലവും സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പരാതി. കേസില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. മന്ത്രിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് രാംകുമാര്‍ ഇന്ന് ഹാജരായേക്കും.