കാമുകന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കി ഒരു യുവതി

First Published 11, Apr 2018, 12:41 PM IST
Revenge served HOT The moment a woman sets her cheating boyfriend car
Highlights
  • വഞ്ചിച്ച് പോയ കാമുകന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കി ഒരു യുവതി

വാഷിങ്ടണ്‍: വഞ്ചിച്ച് പോയ കാമുകന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കി ഒരു യുവതി. അമേരിക്കയില്‍ നിന്നുള്ള ഒരു വീഡിയോ ഇത്തരത്തില്‍ വൈറലാകുകയാണ്.  കല്ലുകൊണ്ട് കാറിന്റെ ചില്ലുപൊട്ടിക്കാനും കാമുകി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്‍ ബുള്ളറ്റ് പ്രൂഫായതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് അരിശം കയറിയ യുവതി കാറിന് തീയിട്ടത്. ആരോ വിവരമറിയിച്ചത് അനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കാര്‍ അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വാഷിംങ്ടണ്ണിലാണ് സംഭവം എന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത ഡെയ്ലിമെയില്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

loader