സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല രണ്ട് റിസോര്‍ട്ടുകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്
ഇടുക്കി: ഇടുക്കിയില് സുരക്ഷ മാനദണ്ഡങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്ന റിസോര്ട്ടുകള് അടച്ചുപൂട്ടാന് നോട്ടീസ്. പള്ളിവാസലില് പ്രവര്ത്തിക്കുന്ന രണ്ട് റിസോര്ട്ടുകള് അടച്ചുപൂട്ടുന്നതിനാണ് ദേവികുളം തഹസില്ദ്ദാര് നോട്ടീസ് നല്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങള് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് രണ്ടു റിസോര്ട്ടുകള്ക്ക് നോട്ടീസ് നല്കി. പള്ളിവാസല് പഞ്ചായത്തിലെ രണ്ടാം മൈലില് പ്രവര്ത്തിക്കുന്ന മിസ്റ്റി ഇന്, ഗ്രീന് മാന്ഷിയന് എന്നീ റിസോര്ട്ടുകള്ക്കാണ് നോട്ടിസ് നല്കിയിരിക്കുന്നത്.
റിസോര്ട്ടിന് ഒരു വശത്തായുള്ള കുന്നില്ചെരിവിലുള്ള റിസോര്ട്ടുകള്ക്ക് മഴക്കാലത്ത് സംഭവിക്കാനുള്ള അപകടസാധ്യതകള് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കാലവര്ഷം എത്തുന്നതുമുമ്പ് റിസോര്ട്ടുകളില് മുന്കരുതല് നടപടികള് സ്വീകരിക്കുന്നതിന് തഹസില്ദ്ദാര് നോട്ടീസ് നല്കിയിരുന്നു. മെയ് 30 നകം ആവശ്യമായ സുരക്ഷാ സംവിധാനങ്ങല് ഒരുക്കി സര്ക്കാരില് നിന്നും ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് വാങ്ങി സമര്പ്പിക്കുവാനായിരുന്നു നോട്ടീസ് നല്കിയത്.
എന്നാല് റിസോര്ട്ടുകള് ആവശ്യമായ നടപടികള് സ്വീകരിക്കുവാന് ഉടമകള് തയ്യറായിരുന്നില്ല. ഈ പ്രദേശത്തുള്ള ഒരു റിസോര്ട്ടിനു സമീപം പാറകള് അടര്ന്നു വീണതിനെ തുടര്ന്ന് കഴിഞ്ഞ വര്ഷം ഒരു റിസോര്ട്ട് അടച്ചു പൂട്ടിയിരുന്നു. ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ഡ്യയിലെ ഉദ്യോഗസ്ഥര് ഈ സ്ഥലം പരിശോധിച്ച് ഇവിടം അപകടസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു. ദേവികുളം തഹസിര്ദാര് പി.കെ.ഷാജിയുടെ നേതൃത്തിലായിരുന്നു നടപടി.
