തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷനല്‍ എജി ഹാജരായാല്‍ മതിയെന്ന് റവന്യു വകുപ്പ്. റവന്യു വകുപ്പിന്‍റെ നിലപാട് എജിയെ അറിയിക്കും. തോമസ് ചാണ്ടിയുടെ നിയമലംഘനത്തെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടില്‍ സിപിഐ യ്ക്കും മുഖ്യമന്ത്രിക്കും രണ്ട് അഭിപ്രായം ഉണ്ടെന്ന രീതിയിലായിരുന്നു ആദ്യ വാര്‍ത്തകള്‍.

തുടര്‍ന്ന് റിപ്പോര്‍ട്ടിനെ മറികടന്ന് റവന്യൂ സെക്രട്ടറിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് മുമ്പോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തീരുമാനം. എന്നാല്‍ അഡീഷനല്‍ എജി രജ്ഞിത്ത് തമ്പാനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ എജിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ റവന്യു വകുപ്പ് എതിര്‍ത്തു. രജ്ഞിത്ത് തമ്പാന്‍ തന്നെ കേസില്‍ ഹാജരാകണമെന്ന് എജിയുടെ ഓഫീസിനെ രേഖാമൂലം അറിയിക്കാനുള്ള നീക്കത്തിലാണ് റവന്യു വകുപ്പ്.