തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കി ഹെലികോപ്ടര്‍ യാത്ര നടത്തിയത് താനും തന്‍റെ ഓ ഫീസും അറിഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഫയലുകള്‍ തന്‍റെ ഓഫീസില്‍ എത്തിയിട്ടില്ല. താനും ആ ഫയലുകള്‍ കണ്ടിട്ടില്ലെന്നും റവന്യൂ മന്ത്രി പ്രതികരിച്ചു.

തൃശൂരില്‍ നിന്ന് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് ഇതിന്‍റെ ഫണ്ട് വകയിരുത്തിയത്. എന്നാല്‍ ഈ ഉത്തരവ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

മൂവായിരം രൂപയ്ക്ക് തൃശൂരില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്ത് എത്താവുന്ന സ്ഥാനത്താണ് എട്ട് ലക്ഷം രൂപ ചെലവഴിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വന്‍ വീഴ്ചയാണ് സംഭവിച്ചതെന്നും സിപിഎം മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.