ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. പ്രതിഷേധങ്ങളുണ്ടായാലും പിന്നോട്ട് പോകരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തര്‍ക്കഭൂമിയില്‍ എവിടി കമ്പനിക്ക് മരം മുറിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യം പരിശോധിക്കും. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കേസില്‍ വീഴ്ച് പറ്റിയോ എന്ന് പരിശോധിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു.