ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലെത്തിയ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ റവന്യൂ വകുപ്പു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച വെകിട്ട് ഏഴുമണിയോടെ എത്തിയ മന്ത്രി അരമണിക്കൂറോളം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വനം വകുപ്പ് അധികാരികകള്‍ എന്നിവരുള്‍പ്പെട്ട സംഘം കൊട്ടാക്കമ്പൂരിലെ വിവാദഭൂമി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് തന്നെ സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. എന്നാല്‍ കൊട്ടാക്കമ്പൂരിലെ സ്ഥിരതാമസക്കാരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിയമസഭാ സംഘം ഇന്ന് രാവിലെ വീണ്ടും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിവാദ ഭൂമിയായി കൊട്ടാക്കമ്പൂര്‍, വട്ടവട എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്.
