തിരുവനന്തപുരം: കേരളാ ലോ അക്കാദമിയുടെ ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ നല്‍കിയ കത്തിന്മേലുള്ള നടപടിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരാണ് ഇന്ന് രാവിലെ അന്വേഷണത്തിന് ഉത്തരവിട്ടത്

റവന്യൂ സെക്രട്ടറിക്കാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ലോ അക്കാമിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോയെന്നും ആണെങ്കില്‍ ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ മന്ത്രിയുടെ ഉത്തരവ്.