Asianet News MalayalamAsianet News Malayalam

അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെഷൻ അസാധുവാക്കി

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥനാ യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തെന്നുമായിരുന്നു ഇവർക്ക് നേരെയുള്ള ആരോപണം. 

revocation of the suspension order of the  Aligarh Muslim University  students
Author
Aligarh, First Published Oct 17, 2018, 5:23 PM IST

അലിഗഡ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെഷൻ അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടു. കശ്മീർ സ്വദേശികളായ ‌വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍ എന്നിവർക്കെതിരേയുള്ള സസ്പെൻഷനാണ് പിൻവലിച്ചത്.  

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥനാ യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തെന്നുമായിരുന്നു ഇവർക്ക് നേരെയുള്ള ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് മൂന്ന​​​ഗ അന്വേഷണ പാനൽ വ്യക്തമാക്കി.    

ഇതോടെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ വീടുകളിലേക്ക് മടങ്ങുമെന്ന് ഭീഷണി മുഴക്കി കശ്മീരില്‍ നിന്നുള്ള വിദ്യാർ‌ത്ഥികൾ തീരുമാനത്തിൽനിന്നും താൽകാലികമായി പിൻമാറിയതായി അറിയിച്ചു.  
 
ഒക്ടോബർ 12നാണ് കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും  ഇവർക്കതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്തു. യോ​ഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതായാണ് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് നേരേയുള്ള കുറ്റങ്ങൾ. ഇതിൽ പ്രതിഷേധിച്ച് സർവ്വകലാശാലയിൽ പഠിക്കുന്ന 1,200 ലേറെ വരുന്ന കശ്മീരി വിദ്യാർത്ഥികൾ ബുധനാഴ്ച്ച വീടുകളിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയിരുന്നു.‌‌

Follow Us:
Download App:
  • android
  • ios