തിരുവനന്തപുരം: സംസ്ഥാനത്തെ അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരി എത്തിക്കും. സംസ്ഥാനത്ത് 2,000 നീതി സ്‌റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി നിയമസഭയില്‍. കണ്‍സ്യൂമര്‍ഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാനും നടപടിയുണ്ടാകും.