സിഡ്നി: ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ കോമ്പസ് ഗ്രൂപ്പിന്റെ സിഇഒ റിച്ചാര്‍ഡ് കസിന്‍സ് അപകടത്തില്‍ മരിച്ചു. 

ഓസ്‌ട്രേലിയയില്‍ അവധിയാഘോഷിക്കാനെത്തിയ റിച്ചാര്‍ഡും കുടുംബവും സഞ്ചരിച്ചിരുന്ന സീ പ്ലെയിന്‍ സിഡ്‌നി നദിയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ റിച്ചാര്‍ഡ്‌സിന്റെ മൂന്ന് മക്കള്‍, ഭാവി വധു, സീപ്ലെയിന്‍ പൈലറ്റ് എന്നിവരും മരിച്ചു. 

റിച്ചാര്‍ഡ് കസിന്‍ (58), വില്യം കസിന്‍ (25), എഡ്വേര്‍ഡ് കസിന്‍ (23), എമ്മ ബൗഡന്‍ (48), ഹെദെര്‍ ബൗഡന്‍ (11), ഗാരെത്ത് മോര്‍ഗന്‍ (44) എന്നിവരാണ് മരിച്ചത്.

സെപ്തമബറില്‍ കമ്പനി ചുമതലകളില്‍നിന്ന് വിമരമിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് റിച്ചാര്‍ഡിന്റെ അപകട മരണം. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.