മുംബൈ: വിവരാവകാശ പ്രവര്‍ത്തകനായ എഴുപത്തിയൊന്നുകാരന്‍ ഭൂപേന്ദ്ര വീര മുംബൈയിലെ വീട്ടില്‍ വെടിയേറ്റുമരിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു വെടിയേറ്റത്. ഭൂമാഫിയയ്‌ക്കെതിരെ ശക്തതമായി രംഗത്തുവന്ന ഭൂപേന്ദ്ര വീര കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി നിയമ പോരാട്ടങ്ങള്‍ നടത്തി. അധോലോക നേതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.