ദില്ലി: ബീഫ് നിരോധന കേസുകളെ സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്ന് സുപ്രീം കോടതി. സമ്പൂര്‍ണ്ണ ബീഫ് നിരോധനം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവരുന്ന മാംസം സൂക്ഷിക്കുന്നതിനും കഴിക്കുന്നതിനും തടസമില്ലെന്ന് 2016 മെയില്‍ ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം.
സ്വകാര്യത മൗലികാവകാശമാക്കിയ വിധി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിശകലനങ്ങള്‍ക്കായി കേസ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റിവെച്ചു. സുപ്രീംകോടത വിധി എങ്ങനെയാണ് ഈ കേസിനെ ബാധിക്കുകയെന്ന് അഭിഭാഷകര്‍ കോടതിയോട് ആരാഞ്ഞിരുന്നു. അതിനു മറുപടിയായാണ് സുപ്രീം കോടതി നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. സ്വകാര്യതാ വിധി പൗര
ന്റെ ജീവതത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്.
സ്വകാര്യത മൗലികാവകാശം; ബീഫ് നിരോധനത്തെ ബാധിക്കുമെന്ന് സുപ്രീം കോടതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
