കൊച്ചി: റിമി ടോമി അടക്കമുളളവരുടെ വീടുകളില്‍ നടന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊല്ലത്തെ പ്രവാസി വ്യവസായി മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പതിനൊന്നര കിലോ സ്വര്‍ണം കണ്ടെടുത്തെന്നാണ് സൂചന.
സുപ്രീംകോടതി അഭിഭാഷകനായ വിനോദ് കുട്ടപ്പന്‍ വിദേശത്ത് നിന്നും കണക്കില്‍പ്പെടാത്ത 50 കോടി രൂപാ ലഭിച്ചെന്നും പരിശോധനയില്‍ കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തില്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കൈമാറാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.
