പരിശോധനയിൽ രണ്ട് ബാറുകളിൽ ക്രമക്കേട് കണ്ടെത്തി

കൊച്ചി: എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ബാറുകളിൽ മിന്നൽ പരിശോധന. പരിശോധനയിൽ രണ്ട് ബാറുകളിൽ ക്രമക്കേട് കണ്ടെത്തി. കലൂർ ലാൻഡ് മാർക്ക്‌, ഇടശ്ശേരി മാൻഷൻ എന്നി ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത് 

ലൈസൻസ് വിരുദ്ധമായി അധിക കൗണ്ടർ പ്രവർത്തിപ്പിച്ചതടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ ബാർ ഉടമകളടക്കം പത്ത് പേർക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്.