കാസര്‍ഗോഡ് : കാസര്‍ഗോഡ് മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

മാര്‍ച്ച് 20ന് ആണ് പഴയ ചൂരയിലെ മൊഹിയുദ്ദീന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തയത്. കേസിലെ പ്രതികളായ അജേഷ്, നിതിന്‍, അഖില്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് സെഷന്‍സ് കോടതി തള്ളിയത്.